കേരളത്തിന്റെ മുഖച്ഛായ മാറ്റും; സർക്കാർ ശ്രമമിക്കുന്നത് നവകേരളം സൃഷ്ടിക്കാൻ; മുഖ്യമന്ത്രി

നൂറു ദിന കർമ പരിപാടിക്ക് തുടക്കമായി. കേരളത്തിന്റെ മുഖഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങൾക്കും മഹാമാരിക്കും ഇടയിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LDF സർക്കാരിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും.അതൊന്നും പ്രവർത്തനങ്ങളെ ബാധിക്കില്ല. സർക്കാർ മുന്നോട്ട് വയ്ക്കുന്ന വികസന പരിപാടികൾ നാടിന് വേണ്ടിയാണ്. പ്രത്യേകിച്ച് ഒരു വിഭാഗത്തിന് ആസ്വദിക്കാൻ വേണ്ടിയല്ലെന്നും വികസനത്തിൽ അതാകണം കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ഈ സൗകര്യങ്ങൾ ഒരുക്കുന്നത്. ആധുനിക ലോകത്തിന് അനുസൃതമായി നമ്മുടെ നാട് മാറുന്നു.നാടിന്റെ വികസനത്തിന് ചെറുതും വലുതുമായ പദ്ധതികൾ ഉണ്ടാവണം.തൊഴിൽ ഒരുക്കുന്നതിന് വേണ്ടിയുള്ള ക്രിയാത്മക പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്.നാടിന്റെ വികസനം തുടരുക. അതാണ് സർക്കാർ സ്വീകരിച്ച നിലപാട്.തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് റിംഗ് റോഡ്. ഇടത് സർക്കാർ ജനങ്ങൾക്ക് മുന്നിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്

കേരളത്തിൽ പ്രായോഗിക സാമ്പത്തിക രാഷ്ട്രീയ ബദൽ സൃഷ്ടിക്കാൻ സാധിച്ചു എന്നത് രാഷ്ട്രം തന്നെ അംഗീകരിക്കുന്നു. നാടിന്റെ വികസനം തുടരുക. അതാണ് സർക്കാർ സ്വീകരിച്ച നിലപാട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here