കൊഹ്‌ലിയുടെ പകരക്കാരൻ ആര്?

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി ഈ ഇന്ത്യൻ യുവതാരം.!

ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ബാറ്റർമാർ കരുത്തുറ്റ യുവനിര, പണകൊഴുപ്പും വൻആരാധകനിരയെയും കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ വേറിട്ട സാന്നിധ്യമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, എന്നാൽ ചരിത്രത്തിൽ ഇതുവരെ ഐ പി എൽ കിരീടം ഉയർത്താൻ ആകാത്ത, മൂന്ന് തവണ രണ്ടാം സ്ഥാനം എത്തിയതിൽ കൂടുതൽ യാതൊരു നേട്ടങ്ങളും അവകാശപെടാൻ ഇല്ലാത്ത കരുത്തൻ നിരയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ.രാഹുൽ ദ്രാവിഡ്‌, അനിൽ കുംബ്ലെ, കെവിൻ പീറ്റേഴ്‌സൺ, ഡാനിയൽ വെട്ടോറി തുടങ്ങിയ ഇതിഹാസതാരങ്ങൾ വഹിച്ച ക്യാപ്റ്റൻ പട്ടം വിരാട് കോഹ്ലിയെ തേടിയെത്തുന്നത് 2013 ലാണ്,2022 ഐ പി എൽ സീസണോടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ കൊഹ്‌ലിയെ ഏറ്റവും ഉയർന്ന തുകയോടെ ബാംഗ്ലൂർ നിലനിർത്തി.

എന്നാൽ കൊഹ്‌ലിയുടെ പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബോളറായിരുന്ന ഹർഭജൻ സിംഗ്. ടീമിൽ നിലനിർത്തിയതിനാൽ കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ സ്ഥാനാർഥിയെ തേടേണ്ടി വരില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഐ‌പി‌എൽ 2022 താരലേലത്തിന് മുമ്പ് ബാംഗ്ലൂർ മൂന്ന് കളിക്കാരെ നിലനിർത്തി. വിരാട് കോഹ്‌ലിയെ 15 കോടിക്കും, ഗ്ലെൻ മാക്‌സ്‌വെല്ലിനെ 11 കോടിക്കും, മുഹമ്മദ് സിറാജിനെ 7 കോടിക്കും നിലനിർത്തിയെങ്കിലും പുതിയ സീസണിൽ ക്യാപ്റ്റന്റെ പേര് നൽകിയില്ല.
ഈ സാഹചര്യത്തിലാണ് ഹർഭജന്റെ പ്രഖ്യാപനം.

ഐ‌പി‌എൽ 2021 സീസണിന് ശേഷം വിരാട് കോഹ്‌ലി തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ നിർണായക തീരുമാനങ്ങളിലൂടെ കടന്ന് പോകുകയായിരുന്നു,ഐ പി എല്ലിൽ കിരീടം നേടാതെ എട്ട് വർഷത്തെ ക്യാപ്റ്റൻ സ്ഥാനത്തോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ട്വന്റി ട്വന്റി ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞു. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കി, അപ്രതീക്ഷിത നീക്കത്തിൽ, ഈ വർഷം ജനുവരിയിൽ അദ്ദേഹം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഈ സാഹചര്യത്തിൽ ഐ‌പി‌എൽ 2022 താര ലേലത്തിനുള്ള പത്ത് മാർക്വീ കളിക്കാരിൽ ഒരാളായ ശ്രേയസ് അയ്യർ ബാംഗ്ളൂരിന് അനുയോജ്യനാകുമെന്ന് ഹർഭജൻ സിംഗ് അഭിപ്രായപ്പെടുന്നു.

“57 കോടി രൂപ ബജറ്റിൽ ലേലത്തിൽ പ്രവേശിക്കുന്ന ബാംഗ്ളൂരിന് മുൻപിൽ , നിരവധി ക്യാപ്റ്റൻസി സ്ഥാനാർത്ഥികളുണ്ട്. ഇന്ത്യക്കാരിൽ, ശ്രേയസ് അയ്യരും ഇഷാൻ കിഷനും ടീമിനെ കാര്യക്ഷമമായി നയിക്കാൻ കഴിയുന്ന രണ്ട് പേരുകളാണ്,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.”

ഡൽഹി ടീമിനെ നയിക്കുമ്പോൾ തന്നെ ശ്രേയസ് തന്റെ ക്യാപ്റ്റൻസി മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കോഹ്‌ലിക്ക് വീണ്ടും ക്യാപ്റ്റൻ തൊപ്പി ധരിക്കേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. അടുത്ത കുറച്ച് വർഷത്തേക്ക് കൂടി അദ്ദേഹം ക്യാപ്റ്റനായിരിക്കാൻ സമ്മതിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News