ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത… വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.  വിന്‍ഡോസില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഡാര്‍ക്ക് തീം ലഭിക്കും. വാട്‌സ് ആപ്പ് സെറ്റിംഗ്‌സില്‍ ജനറല്‍ ക്യാറ്റഗറിയില്‍ തീം മാറ്റാവുന്നതാണ്. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ മാറ്റം.

ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറ യുഐയിലാണ് ഇത്തവണ മാറ്റം വരുത്തിയിരിക്കുന്നത്. ക്യാമറ ഐക്കണില്‍ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. മറ്റൊരു തീം ഉപയോഗിക്കണമെങ്കില്‍ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.

നേരത്തെ വാട്‌സ് ആപ്പ് മൊബൈല്‍ വേര്‍ഷനില്‍ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്,വിന്‍ഡോസ് വേര്‍ഷനില്‍ ഡാര്‍ക്ക് തീം വന്നിരുന്നില്ല. അതേസമയം ആറുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് മാസംതോറും നല്‍കുന്ന റിപ്പോര്‍ട്ടിലെ കണക്കാണിത്.

കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തില്‍ കണക്കുകള്‍ നല്‍കി തുടങ്ങിയത്. വ്യാജ പ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തില്‍ പറയുന്നത്. ഐപി അഡ്രസ്,ടെലികോം കമ്പനികളുടെ വിവരങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ അക്കൗണ്ട് വിവരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News