അടൂര്‍ കാര്‍ അപകടം; കാരണം അമിതവേഗത

പത്തനംതിട്ട അടൂരില്‍ കാര്‍ കനാലില്‍ പതിച്ച് 3 പേരുടെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവച്ചതെന്ന് തെളിഞ്ഞു. ഡ്രൈവര്‍ ശരത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ അടൂരില്‍ അപകടത്തില്‍പ്പെട്ട കൊട്ടാരക്കര ആയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി പരിശോധന നടത്തി. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റം, മുന്‍ ഭാഗത്തെയും പിന്നിലെത്തെയും ടയറുകള്‍, സ്റ്റീയറിങ്, ഹാന്‍ഡ് ബ്രേക്ക് എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൃത്യമാണെന്ന് ഉറപ്പിച്ചു. അപകടത്തിനിടയാക്കിയത് കാറിന്റെ അമിത വേഗത തന്നെയാണെന്ന് ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവര്‍ ശരത്തിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. ഇയാള്‍ക്കെതിരെ മനപൂര്‍വുമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നുo മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേ സമയം, അപകടത്തില്‍ മരിച്ച ശ്രീജ, ശകുന്തള, ഇന്ദിര എന്നിവരുടെ പോസ്റ്റുമോര്‍ട്ടം അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ മറ്റ് നാലു പേര്‍ ആശുപത്രി വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News