ആലിയയുടെ തകര്‍പ്പന്‍ പ്രകടനവുമായി ഗംഗുഭായ് കത്തിയവാഡിയിലെ ആദ്യ ഗാനം പുറത്ത്

പത്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്തിയവാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി. ധോലിഡ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ട്രെയിലറിലെ പോലെ തന്നെ ആലിയയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗാനത്തിലുള്ളത.് കൃതി മഹേഷ് മധ്യയാണ് പുറത്തുവന്നിരിക്കുന്ന ഗാനരംഗത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ മുതല്‍ ട്രെയിലര്‍ വരെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ലൈഗിംക തൊഴിലാളികളുടെയും കുടുബാഗങ്ങളുടെയും ആവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ട്രെയിലറില്‍ കണ്ടത്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും അതിഥി വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ബന്‍സാലി പ്രൊഡക്ഷനും പെന്‍ ഇന്ത്യയും ചേര്‍ന്നാണ്. ചിത്രത്തിന്റ സംഗീതസംവിധാനം നിര്‍വഹിക്കുന്നതും സഞ്ജയ് ലീല ബന്‍സാലിയാണ്.

ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മാഫിയ ക്വീനായാണ് ആലിയ എത്തുന്നത്. സഞ്ജയ് ലീല ബന്‍സാലിയും ആലിയഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശന്തനു മഹേശ്വരി, വിജയ് റാസ്,ഇന്ദിര തിവാരി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 25 നാണ് തിയറ്ററുകളിലെത്തുക. ഫെബ്രുവരി 10 മുതല്‍ 20 വരെ നടക്കുന്ന 72 മത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഉണ്ടായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News