രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; വിദേശയാത്രികര്‍ക്ക് ഇളവ്

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യാമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണം നടത്തുന്നതിനൊപ്പം 7 ദിവസം ഹോം ക്വാറന്റീന്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

അതെ സമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. വിവിധ സംസ്ഥാനങ്ങളിലായി 7.90 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.67 ലക്ഷം പേര്‍ പുതുതായി രോഗമുക്തി നേടി. 1,241 മരണമാണ് ഇന്നലെ കൊവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,06,520 ആയി ഉയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News