യോഗിക്ക് കേരളത്തെ പറ്റി സാമാന്യധാരണ പോലുമില്ല: ബൃന്ദ കാരാട്ട്

കേരളത്തിനെതിരെ ഉള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശമാവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

കേരളത്തിനെതിരെ ഇത്തരം പരാമര്‍ശം യോഗി നടത്തിയെങ്കില്‍, ഒന്നുകില്‍ യോഗിക്ക് ഇന്ത്യയെ പറ്റിയും കേരളത്തെ പറ്റിയും സാമാന്യധാരണ പോലും ഇല്ലന്നും അല്ലെങ്കില്‍ യോഗി മനപ്പൂര്‍വം കള്ളം പറയുകയാണെന്നും ബൃന്ദാ കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു.

വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ വർക്കിംഗ്‌ പ്രസിഡന്‍റ് എ എ റഹീം.

തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് യോഗി കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് നേരെ നടത്തിയ വിദ്വേഷപ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ എ റഹീം കൈരളി ന്യൂസിനോട് പറഞ്ഞു.

വോട്ടർമാർക്ക്  അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗിയുടെ വിവാദ പ്രസ്താവന.

യുപി കേരളം പോലെ ആയാൽ യുപിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ചികിത്സയും ലഭിക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here