വൈകിട്ട് നല്ല മൊരിഞ്ഞ ബ്രഡ് വട കഴിച്ചാലോ?

ചായയ്‌ക്കൊപ്പം വൈകിട്ട് നല്ല മൊരിഞ്ഞ ബ്രഡ് വട കഴിച്ചാലോ? നല്ല ചൂടോടെ കറുമുറെ കഴിക്കാന്‍ ക്രിസ്പി ആയിട്ടുള്ള ബ്രഡ് വട തന്നെ നമുക്ക് വൈകുന്നേരം തയാറാക്കാം. എങ്ങനെയെന്നല്ലേ? നോക്കാം…

ചേരുവകൾ

  • ബ്രഡ്  – 5 എണ്ണം

  • അരിപ്പൊടി – കാൽ കപ്പ്

  • തൈര് – കാൽ കപ്പ്

  • സവാള അരിഞ്ഞത് -1

  • ഇഞ്ചി അരിഞ്ഞത്- ഒരിഞ്ച് കഷ്ണം

  • പച്ചമുളക് അരിഞ്ഞത് -2

  • കറിവേപ്പില അരിഞ്ഞത് – രണ്ടു തണ്ട്

  • ഉപ്പ്

  • വെള്ളം – ആവശ്യത്തിന്

  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ച് എടുക്കുക.

  • എണ്ണ ഒഴികെയുള്ള ചേരുവകൾ ഇതിലേക്ക് ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പംകൂടി അയവിൽ കുഴച്ചെടുക്കുക.

  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉഴുന്നുവടയുടെ ഷേപ്പിൽ പരത്തി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News