ഹിജാബ് വിവാദം, രാജ്യത്ത് സമാധാനം നിലനിര്‍ത്തണം : സമസ്ത

രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ലാത്തതാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പ്രസ്താവിച്ചു. കര്‍ണാടകത്തിലെ ചില കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ നീക്കം സമാധാന ഭംഗത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാലമത്രയും വകവെച്ചു കിട്ടിയിരുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ പൊടുന്നനെ അപരവത്കരിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണ മുണ്ടാക്കുന്നത് ശരിയല്ല.

സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ ഭമാണിത്. രാജ്യത്ത് എല്ലാറ്റിനും മുകളില്‍ നമ്മുടെ ഭരണഘടനയാണ്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ പാടില്ല. പൗരന് വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള മൗലികാവകാശം നിലനില്‍ക്കണം.

ദേശത്തിന്റെ നല്ല ഭാവിക്കായി മതഭേദമന്യേ എല്ലാവരും ഒന്നിച്ച് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിച്ചു മുന്നേറണം. മുശാവറ അഭിപ്രായപ്പെട്ടു. ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പി ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here