യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്; എം എ ബേബി

യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പി ബി അം​ഗം എം എ ബേബി. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓർക്കുക.

ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്. ആ ഉത്തരവാദിത്തം കാണിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പോലെ ആകരുത് ഉത്തർപ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്നും എം എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു.

എം എ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്. സന്യാസി വേഷം ധരിച്ച ബിജെപിയുടെ നേതാവ് മാത്രമല്ല ആദിത്യനാഥ് എന്നത് അദ്ദേഹം ഓർക്കുക. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി ആണ്.

ആ ഉത്തരവാദിത്തം കാണിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. കേരളം, കാശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പോലെ ആകരുത് ഉത്തർപ്രദേശ് എന്ന് അദ്ദേഹം പറയുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്.

മികവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളവും ഏറ്റവും താഴെ നില്ക്കുന്ന ഉത്തർപ്രദേശും തമ്മിൽ ഒരു താരതമ്യവും ഇല്ല എന്ന വസ്തുത പോട്ടെ, കേരളം ഏറ്റവും മോശപ്പെട്ട സംസ്ഥാനമാണെങ്കിൽ തന്നെ ഒരു മുഖ്യമന്ത്രി ഇങ്ങനെ വേറെ ഒരു സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കാൻ പാടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുമ്പൊരിക്കൽ ഒരു ആഫ്രിക്കൻ രാജ്യവുമായി ചേർത്തു പറഞ്ഞു കേരളത്തെ അപമാനിക്കാൻ ശ്രമിച്ചു. ഇവരുടെയെല്ലാം ഇടുങ്ങിയ മനസ്ഥിതിയെ ആണ് ഇത് വെളിപ്പെടുത്തുന്നത്.

വോട്ടർമാർക്ക്  അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗിയുടെ വിവാദ പ്രസ്താവന.

യുപി കേരളം പോലെ ആയാൽ യുപിയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ചികിത്സയും ലഭിക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News