ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ… കാണികളെ വരെ കരയിച്ച് ജോജു ജോര്‍ജ്; വീഡിയോ

‘ഒരു താത്വിക അവലോകനം’ എന്ന ജോജു ജോര്‍ജ് ചിത്രത്തിന്റെ ലൊക്കേഷനിലെ ചിത്രീകരണത്തിനിടയിലെ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ മാരാരാണ് ജോജുവിന്റെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

ജോജുവിന്റെ അഭിനയമികവ് സംവിധായകന്റെ കണ്ണു നിറയ്ക്കുന്നത് വീഡിയോയില്‍ കാണാം. ഷൂട്ടിന് ശേഷം ജോര്‍ജ് തന്നോട് പറഞ്ഞ വാക്കുകളും വീഡിയോക്കൊപ്പം സംവിധായകന്‍ പങ്കു വെച്ചിട്ടുണ്ട്.

അഖില്‍ മാരാറിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ഷൂട്ട് കണ്ട് നിന്നവര്‍ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം. കാരവാനില്‍ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാള്‍ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കില്‍ ആ സീന്‍ എങ്ങനെ തീര്‍ത്തു എന്നും ഞാന്‍ പിന്നീട് ഒരു യാത്രയില്‍ ജോജു ചേട്ടനോട് ചോദിച്ചു. ചേട്ടന്‍ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.

എടാ ഒരാള്‍ താടിയും മുടിയും ഒക്കെ വളര്‍ത്തി, ഒരു ഭ്രാന്തനെ പോലെ നടക്കണമെങ്കില്‍ അയാള്‍ ജീവിതത്തില്‍ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ. ദാ ഒന്നു കണ്ണടച്ചാല്‍ മതി, എനിക്ക് ഒരു നൂറു വിഷമങ്ങള്‍ ഒരേ സമയം ഓര്‍ക്കാന്‍.

അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ശരിയാണ് ചിലര്‍ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു. ചിലരെ പ്രകൃതി അനുഭവങ്ങള്‍ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യന്‍ ആണ്.

അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശുദ്ധന്‍ അല്ലെങ്കില്‍ ജോജു ചേട്ടന്റെ തന്നെ ഭാഷയില്‍ പൊട്ടന്‍..’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here