‘ഹേ സിനാമിക’യ്ക്ക് ആശംസകള്‍; ദുല്‍ഖറിന്റെ വലിയ ആരാധകന്‍: രണ്‍ബീര്‍ കപൂര്‍

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് സിനിമയാണ് ഹേ സിനാമിക. ഈ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍.

ദുല്‍ഖറിന്റെ വലിയ ആരാധകനാണെന്നും നടനെന്ന നിലയില്‍ ദുല്‍ഖറിനെ ബഹുമാനിക്കുന്നയാളാണ് താനെന്നും രണ്‍ബീര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒപ്പം ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന അദിതി റായ് ഹൈദരിയെയും കാജല്‍ അഗര്‍വാളിനെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. അദിതിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട് ,അവര്‍ മികച്ച നടിയാണെന്നും കാജലിന്റെ അഭിനയം ഏറെ ഇഷ്ടമാണെന്നും രണ്‍ബീര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

പ്രമുഖ കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദാ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. ’96’ എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ഗോവിന്ദ് വസന്താണ് ഹേ സിനാമികയ്ക്ക് സംഗീതം നല്‍കുന്നത്. ദുല്‍ഖറിനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ‘ഓകെ കണ്‍മണി’യെന്ന സിനിമയിലെ ഒരു ഗാനത്തില്‍ നിന്നാണ് ഈ ചിത്രത്തിന്റെ പേര് വന്നിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News