രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്രം; മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് 2015ൽ 7,01,495 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്ന വനമേഖല 2021ൽ 7,13,789 ചതുരശ്ര കിലോമീറ്ററായി വർധിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി.

കേരളത്തിലെ 19,278 ചതുരശ്ര കിലോമീറ്റർ വന വിസ്തൃതി 5 വർഷം കഴിഞ്ഞപ്പോൾ 21,253 ചതുരശ്ര കിലോമീറ്ററായി വർധിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി.രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ മറുപടി നൽകിയത്.

അതേ സമയം വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി മനുഷ്യരെ ഉപദ്രവിക്കുന്ന സാഹചര്യത്തിലും കാട്ടു പന്നികൾ കേരളത്തിൽ പെരുകുകയും,കൃഷി ഉൾപ്പടെ നശിപ്പിക്കുന്നതുമായ വിഷയത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികൾ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയും വി ശിവദാസൻ എംപിയും രാജ്യസഭയിൽ ചോദ്യമുന്നയിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കേരളത്തിൽ വന്യജീവി നാട്ടിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഭൂപെന്ദർ യാദവ് മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News