സുഗന്ധവിള നിയമത്തിൽ ചെറുകിട കർഷകർ സംരക്ഷിക്കപ്പെടണം ; മന്ത്രി പി.പ്രസാദ്

സുഗന്ധവിളകളെ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് ബിൽ പ്രകാരം ചെറുകിട- നാമമാത്ര കർഷകരെ സംരക്ഷിക്കുന്ന തരത്തിൽ ആവശ്യമായ ഭേദഗതികൾ ഉണ്ടാകണമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

സ്പൈസസ് (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ് ) ബിൽ 2022 പ്രകാരം സ്പൈസസ് ബോർഡിന് സംസ്ഥാനത്തെ കാർഷിക യൂണിവേഴ്സിറ്റികളുമായും കൃഷിവകുപ്പുമായും സംയോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇത് സുഗന്ധവിളകളുടെ ഉൽപാദനത്തിനും കയറ്റുമതിക്കും ശക്തി പകരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഏലം കർഷകരുടെ രജിസ്ട്രേഷൻ സംബന്ധിച്ച പരാമർശങ്ങളും സുഗന്ധവിളകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ആവശ്യമായ സെക്ഷനും പുതിയ ഭേദഗതിയിൽ ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. ഏലം കർഷകരുടെ ഏറെ നാളത്തെ ആവശമാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ യഥേഷ്ടം വിപണനം ചെയ്യുന്നതിനുള്ള നിയമ ഭേദഗതി.

മറ്റൊരു കാർഷിക ഉൽപ്പന്നങ്ങൾക്കും വിപണന കാര്യത്തിൽ ഇല്ലാത്ത നിബന്ധനകളാണ് ഏലം കർഷകർ നേരിട്ടു കൊണ്ടിരിക്കുന്നത്. ആയതിനാൽ ഇതുകൂടി പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തണം. സുഗന്ധവിള തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News