ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 60 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.

കർശന കൊവിഡ് നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 129 കമ്പനി കേന്ദ്ര സേനയെ വ്യന്യസിച്ചിട്ടുണ്ട്. അത്രാളി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയും കല്യാൺ സിങിന്റെ ചെറുമകനുമായ സന്ദീപ് സിങ് അലിഘട്ടിൽ വോട്ട് ചെയ്തു.

കേന്ദ്ര മന്ത്രി എസ് പി സിങ് ബാഗൽ ആഗ്രയിൽ വോട്ട് രേഖപ്പെടുത്തി.മധുരയിലെ ബി ജെ പി സ്ഥാനാർഥിയും യോഗി മന്ത്രിസഭയിലെ അംഗവുമായ ശ്രീകാന്ത് ശർമ്മ ഉൾപ്പെടെയുള്ള പ്രമുഖരും വോട്ട് രേഖപ്പെടുത്തി.

യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാർ ഉൾപ്പെടെ 623 പേരാണ് ജനവിധി തേടിയത്. അടുത്ത തിങ്കളാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് . ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here