യോഗി ആദിത്യനാഥ്‌ നടത്തിയിരിക്കുന്നത് ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനം ; എ വിജയരാഘവന്‍

ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനത്തിൽ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ മറ്റ് സംസ്ഥാനത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് എ വിജയരാഘവന്‍. ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനമാണ് യോഗി ആദിത്യനാഥ്‌ ഇന്ന് നടത്തിയിരിക്കുന്നത്.

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളത്തെ പോലെയാകുമെന്ന പ്രസ്താവനയിലൂടെ എന്താണ് യോഗി ആദിത്യനാഥ്‌ ഉദ്ദേശിക്കുന്നത്.

ബിജെപി തോറ്റാൽ ഉത്തർപ്രദേശ് രാജ്യത്ത് ഒന്നാമതായ കേരളം പോലെയാകും എന്നാണോ? എങ്കിൽ അതല്ലേ വേണ്ടത്? കേന്ദ്രസർക്കാർ ഈ അടുത്ത കാലങ്ങളിൽ പുറത്ത് വിട്ട സർവ്വേകളിലെല്ലാം കേരളം ഒന്നാമതാണ്. ഈ സർവ്വേകളിൽ മിക്കവാറും അവസാന സ്ഥാനത്താണ് ഉത്തർപ്രദേശ്. ദാരിദ്ര്യ നിർമ്മാർജനത്തിലും ആരോഗ്യമേഖലയിലും ജീവിത നിലവാരത്തിലും കേരളം ലോകോത്തര നിലവാരത്തിൽ ഉയർന്ന് നിൽക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബ്രാഹ്മണരെക്കാൾ ഉയർന്ന ജീവിത നിലവാരമാണ് കേരളത്തിലെ ദളിതർക്കുള്ളത്. സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ എന്നിവയിൽ കേരളം നേടിയ ഈ നേട്ടങ്ങൾക്ക് കാരണം ഭൂപരിഷ്‌കരണം മുതൽ ഇങ്ങോട്ട് ഇടതുപക്ഷം നടത്തിയ നിരവധി ഇടപെടലുകളാണ്.

ഉത്തർപ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരേണ്ടതുണ്ട്. എന്നാൽ യോഗിയുടെയും ബിജെപിയുടെയും ഭരണത്തിൻ കീഴിൽ അത് സാധ്യമല്ല എന്നത് വ്യക്തമാണ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേരളം എല്ലാകാലത്തും മാതൃക തന്നെയാണ്. ഈ വികസന മാതൃക കാണണമെങ്കിൽ യോഗി ആദിത്യനാഥ്‌ ഇപ്പോൾ അണിഞ്ഞിരിക്കുന്ന വർഗീയരാഷ്ട്രീയത്തിന്റെ കാഷായ കണ്ണട മാറ്റി നോക്കണമെന്നും എ വിജയരാഘവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എ വിജയരാഘവന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനത്തിൽ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ മറ്റ് സംസ്ഥാനത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്. ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനമാണ് യോഗി ആദിത്യനാഥ്‌ ഇന്ന് നടത്തിയിരിക്കുന്നത്.

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളത്തെ പോലെയാകുമെന്ന പ്രസ്താവനയിലൂടെ എന്താണ് യോഗി ആദിത്യനാഥ്‌ ഉദ്ദേശിക്കുന്നത്. ബിജെപി തോറ്റാൽ ഉത്തർപ്രദേശ് രാജ്യത്ത് ഒന്നാമതായ കേരളം പോലെയാകും എന്നാണോ? എങ്കിൽ അതല്ലേ വേണ്ടത്?

കേന്ദ്രസർക്കാർ ഈ അടുത്ത കാലങ്ങളിൽ പുറത്ത് വിട്ട സർവ്വേകളിലെല്ലാം കേരളം ഒന്നാമതാണ്. ഈ സർവ്വേകളിൽ മിക്കവാറും അവസാന സ്ഥാനത്താണ് ഉത്തർപ്രദേശ്. ദാരിദ്ര്യ നിർമ്മാർജനത്തിലും ആരോഗ്യമേഖലയിലും ജീവിത നിലവാരത്തിലും കേരളം ലോകോത്തര നിലവാരത്തിൽ ഉയർന്ന് നിൽക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബ്രാഹ്മണരെക്കാൾ ഉയർന്ന ജീവിത നിലവാരമാണ് കേരളത്തിലെ ദളിതർക്കുള്ളത്. സാമൂഹ്യ നീതി, സാമൂഹ്യ സുരക്ഷ എന്നിവയിൽ കേരളം നേടിയ ഈ നേട്ടങ്ങൾക്ക് കാരണം ഭൂപരിഷ്‌കരണം മുതൽ ഇങ്ങോട്ട് ഇടതുപക്ഷം നടത്തിയ നിരവധി ഇടപെടലുകളാണ്.

ഉത്തർപ്രദേശിലെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരേണ്ടതുണ്ട്. എന്നാൽ യോഗിയുടെയും ബിജെപിയുടെയും ഭരണത്തിൻ കീഴിൽ അത് സാധ്യമല്ല എന്നത് വ്യക്തമാണ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേരളം എല്ലാകാലത്തും മാതൃക തന്നെയാണ്. ഈ വികസന മാതൃക കാണണമെങ്കിൽ യോഗി ആദിത്യനാഥ്‌ ഇപ്പോൾ അണിഞ്ഞിരിക്കുന്ന വർഗീയരാഷ്ട്രീയത്തിന്റെ കാഷായ കണ്ണട മാറ്റി നോക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here