ബിപിസിഎല്ലില്‍ ബ്യൂട്ടനോൾ നിറച്ച ടാങ്കർ ലോറിയിൽ ചോർച്ച

കൊച്ചി അമ്പലമുകളിൽ ബ്യൂട്ടനോൾ നിറച്ച ടാങ്കർ ലോറിയിൽ ചോർച്ചയുണ്ടായത് ആശങ്കയ്ക്കിടയാക്കി. ബി പി സിഎല്ലിൽ നിന്നും ബ്യൂട്ടനോൾ നിറച്ചു കൊണ്ടു പോകുന്നതിനിടെയാണ് ടാങ്കറിൽ ചോർച്ചയുണ്ടായത്.

ദുർഗന്ധം പരന്നത് നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാക്കി.വിവരമറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്സും ഇടപെട്ട് ടാങ്കർ ലോറി സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റി.

ഇരു വശത്തു നിന്നുമുള്ള ഗതാഗതം തടഞ്ഞ ശേഷമാണ് ടാങ്കർ ലോറി നീക്കിയത്.പിന്നീട് ബി പി സി എല്ലിലെ ഉദ്യോഗസ്ഥർ എത്തി ലോറി കമ്പനിയ്ക്കകത്തേക്ക് തിരിച്ചു കയറ്റുകയായിരുന്നു.

ബ്യൂട്ടനോൾ ചോർന്ന ഭാഗത്ത് സൈക്കിൾ ട്യൂബ് ചുറ്റിക്കെട്ടിയ നിലയിലായിരുന്നു.വാൽവ് കൺട്രോൾ ലിവർ പ്രവർത്തന രഹിതമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News