കള്ളനോട്ട് മാറുന്നതിനിടെ 2 പേർ പൊലീസ് പിടിയിൽ

കൊല്ലം തെന്മലയിൽ കള്ളനോട്ട് മാറുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിൽ. ആര്യങ്കാവ് സ്വദേശികളായ സാമുവൽ, ഡേവിഡ് ജോർജ് എന്നിവരെയാണ് പിടികൂടിയത്.

തെമ്മല ബിവറേജസ് കോർപ്പറേഷന്റെ 2034-ാം നമ്പർ ഔട്ട്ലറ്റിൽ 100 രൂപയുടെ 6 വ്യാജ നിർമ്മിത ഇന്ത്യൻ കറൻസി നോട്ടുകൾ കൊടുത്ത് മദ്യം വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. ആര്യങ്കാവ് കരിമ്പിൻ തോട്ടം പുതുവേലിൽ മത്തായി സാമുവൽ, ആര്യൻകാവ് 16 ഏക്കറിൽ പുതുപറമ്പിൽ വീട്ടിൽ ഡേവിഡ് ജോർജ് എന്നിവരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.

തെന്മല ബിവറേജസ് കോർപ്പറേഷൻ മാനേജരുടെ പരാതിയെ തുടർന്നാണ് തെന്മല പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News