ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചതായി കേന്ദ്രം

കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 2777.7 ലക്ഷം രൂപ കയർ ബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്നും എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ശ്രീ നാരായണ റാണ രേഖാമൂലം മറുപടി നൽകി.

കൊവിഡ് കാലയളവിൽ കയർ വ്യവസായം നഷ്ടത്തിലേക്ക് പോയിട്ടുണ്ട്.എന്നാൽ 2020-21 വർഷത്തിൽ കയർ കയറ്റുമതി 37 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് കയർ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിക്കുന്നതിന് കയർബോർഡ് പ്രത്യേക ലക്ഷ്യം ഒന്നും നിശ്ചയിച്ചിട്ടില്ലായെന്നും മന്ത്രി എംപി യെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News