യുപിയിലെ ജനം ആഗ്രഹിക്കുന്നത്‌ കേരളം പോലെയാകാൻ: ഡിവൈഎഫ്‌ഐ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ തമാശയും അതേസമയം, കേരളത്തോടുള്ള വെറുപ്പ്‌ വെളിവാക്കുന്നതുമാണെന്ന്‌ ഡിവൈഎഫ്‌ഐ.

യോഗി ആദിത്യനാഥിന്റെ പാർട്ടിയായ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ ആറു വർഷങ്ങളിലും പുറത്തുവിട്ട കണക്കുകളിൽ എല്ലാ മേഖലയിലും ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം.

മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ഉയർന്ന ജീവിത നിലവാരം, മാനവിക വികസന സൂചികകൾ എന്നിങ്ങനെ വിവിധ സൂചികകളിൽ കേരളം ഒന്നാംസ്ഥാനത്താണ്‌. ഈ സൂചികകളിൽ ഏറ്റവും ഒടുവിലാണ്‌ യുപി.

ഏറ്റവുമൊടുവിൽ നീതി ആയോഗ് പുറത്തുവിട്ട കേവല ദാരിദ്ര്യ സൂചികയിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ കേരളം നിൽക്കുമ്പോൾ യോഗിയുടെ യു പിയാണ് ഏറ്റവുമധികം അതിദരിദ്രരുള്ള സംസ്ഥാനം.

ഓക്‌സിജൻ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചുവീണ യോഗിയുടെ നാട്ടിലാണ് പശുവിന് ആശുപത്രിയും ചാണക കേക്കുകളുടെ ഫാക്‌ടറിയും നിർമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന യുപി മാതൃക കേരളം തള്ളിക്കളയുന്നതിന്റെ കെറുവാണ് ബിജെപി പ്രകടിപ്പിക്കുന്നത്.

യുപിയെ കേരളം പോലെയാക്കുക എന്നുതന്നെയാണ് ആ നാട്ടിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News