
മലമ്പുഴ ചെറാട് മലയിൽ മലയിൽനിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
ചികിത്സയിലുള്ള ബാബുവിന്റെ വൃക്കകളുടെ പ്രവർത്തനം പരിശോധിക്കാനുള്ള ടെസ്റ്റ് കൂടി ഇനി ബാക്കിയുണ്ട്. വെള്ളിയാഴ്ച ഈ ടെസ്റ്റ് നടത്തിയശേഷം മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ നാളെത്തന്നെ ബാബുവിനെ ഡിസ്ചാർജ് ചെയ്യാനുള്ള സാഹചര്യമാണുള്ളതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ആശുപത്രിയിലെത്തി ബാബുവിനെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. നേരത്തെയുള്ള ക്ഷീണമെല്ലാം മാറിയിട്ടുണ്ടെന്നും ബാബുവിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎംഒയും മറ്റു ആരോഗ്യ പ്രവർത്തകരും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച് ആശുപത്രിയിലെത്തിയ വീട്ടുകാരുമായും ബാബു സംസാരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here