
എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ ഒഴുകി നടന്ന ബോട്ടിനെയും തൊഴിലാളികളെയും രക്ഷിച്ചു. കൊല്ലം കാവനാട് സ്വദേശി പോൾ സേവ്യറിന്റെ ഉടമസ്ഥതയിലുള്ള സെലിന 2 എന്ന ബോട്ടാണ് എഞ്ചിൻ തകരാറ് മൂലം ആലപ്പുഴ പുന്നപ്ര ഭാഗത്ത് കടലിൽ ഒഴുകി നടന്നത്.
ബോട്ടിൽ 8 തൊഴിലാളികൾ ഉണ്ടായിരുന്നു. ബോട്ട് കടലിൽ ഒഴുകി നടക്കുന്നതായി ഉടമയുടെ പരാതി പ്രകാരം ആലപ്പുഴ ഫിഷറീസ് ബോട്ട് രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ട് രാത്രിയോട് കൂടി ബോട്ടിനെയും അതിലെ തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ഇവരെ അഴീക്കൽ ഹാർബറിൽ എത്തിക്കും.കഴിഞ്ഞ 7-ാം തീയതിയാണ് ശക്തികുളങ്ങരയിൽ നിന്നും മത്സ്യ ബന്ധനത്തിനായി ബോട്ട് പോയത്.SI സുനിൽ കുമാർ, ലൈഫ് ഗാർഡ്സ് ജോർജ്, ജയൻ എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here