കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം; 40 കോടി അനുവദിച്ച് സർക്കാർ

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി സര്‍ക്കാര്‍ അനുവദിച്ചു. ഇതുകൂടാതെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ ഇനത്തില്‍ ബാങ്കുകളുടെ കണ്‍സോഷ്യത്തിന് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്കും സര്‍ക്കാറാണ് തിരിച്ചടവ് നല്‍കുന്നത്. ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 752.16 രൂപയാണ് തിരിച്ചടവായി നല്‍കിയത്.ആയിരം കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ കെ എസ് ആര്‍ ടിക്കായി സര്‍ക്കാര്‍ മാറ്റി വെച്ചിരുന്നത്. എന്നാല്‍ ഇതിനകം തന്നെ 1821.65 കോടി രൂപ കെ എസ് ആര്‍ ടി സി ക്ക് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞതായും ധനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here