റബ്ബർ കർഷകർക്കരുടെ നഷ്ടപരിഹാരം; പ്രധാനമന്ത്രിക്ക് കത്തയച്ച് അഖിലേന്ത്യാ കിസാൻ സഭ

ദുരിതത്തിലായ റബ്ബർ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ടയറുകൾക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച കമ്പനികൾക്ക് കേന്ദ്രം പിഴ ചുമത്തിയെങ്കിലും. ദുരിതം പേറിയ റബ്ബർ കർഷകർക്ക് ആനുകൂല്യങ്ങൾ ഒന്നും നൽകിയിരുന്നില്ല. കമ്പനികൾക്ക് ചുമത്തിയ പിഴക്ക് തതുല്യമായ നഷ്ടപരിഹാരം റബ്ബർ കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഖിലേന്ത്യാകിസാൻ സഭാ കത്ത് അയച്ചത്.

കൃത്രിമ വിലക്കയറ്റം ശ്രഷ്ടിച്ചു സംഘടിതമായി ടയറുകളുടെ വിലകൂട്ടിയ വൻ കിട കമ്പനികളുടെ പ്രവർത്തിയിൽ റബ്ബർ കർഷകർ ദുരിതത്തിലായിരുന്നു. സുപ്രീം കോടതി ഈ കമ്പനികൾക്കെതിരെ കോടിക്കണക്കിനു രൂപ പിഴയിട്ടിട്ടുണ്ടെങ്കിലും ദുരിതം പേറിയ കർഷകർക്ക് ആനുകൂല്യങ്ങൾ ഒന്നും കേന്ദ്രം നൽകിയിട്ടില്ല. ഇതോടെയാണ് വൻകിട കമ്പനികളുടെ ലാഭ കൊതിയിൽ ബലിയാടായ കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

അഖിലേന്ത്യാ കിസാൻ സഭാ പ്രസിഡന്റ് അശോക് ധവലെ, സെക്രട്ടറി ഹനൻ മോള്ള എന്നിവരാണ് കത്തെഴുതിയത്. നവ ലിബറൽ നയങ്ങളുടെ പിൻബലത്തിൽ കുത്തകകൾ കർഷകരെ ദുരിതത്തിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും വൻകിട കമ്പനികളുടെ ലാഭ കൊതിയിൽ ബലിയാടായാ റബ്ബർ കർഷകർക്ക്, ക്കമ്പനികളുടെ പിഴക്ക് തതുല്യമായ രൂപ വീതിച്ചു നൽകണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.

സംഘടിതമായി ടയറുകളുടെ വിലകൂട്ടാൻ ശ്രമിച്ച വൻകിട കമ്പനികൾക്ക് സുപ്രീം കോടതി കഴിഞ്ഞ ആഴ്ചയാണ് പിഴ വിധിച്ചത്. ക്രോസ് പ്ലൈ ഇനം ടയറുകളുടെ വില സംഘടിതമായി കൂട്ടാൻ ശ്രമിച്ചതിന് അഞ്ച് വൻകിട ടയർ കമ്പനികൾക്കാണ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1788 കോടി രൂപ പിഴചുമത്തിയത്. ഇവരുടെ സംഘടനയായ ആത്മയ്ക്കും പിഴയിട്ടിരുന്നു.

എംആർഎഫ് ടയേഴ്സിന് 622.09 കോടി, അപ്പോളോ ടയേഴ്സിന് 425.53 കോടി, സിയാറ്റ് ടയഴ്സിന് 252.16 കോടിയും , ജെ.കെ. ടയേഴ്സിന് 309.95 കോടിയും , ബിർള ടയേഴ്സിന് (178.33 കോടിയും എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.സംഘടനയാ ആത്മയുടെ പിഴ 8.4 ലക്ഷം രൂപയാണ് പിഴ.ഈ പിഴക്ക് തതുല്യമായ തുക റബ്ബർകർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഖിലേന്ത്യ കിസാൻ സഭാ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News