ISL ൽ ഇന്ന് ബെംഗളുരു എഫ്സി – ഹൈദരാബാദ് എഫ്സി പോരാട്ടം

ISL ൽ ഇന്ന് ബെംഗളുരു എഫ്.സി-ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ മുഖാമുഖം വന്നപ്പോൾ 1-0 ന് വിജയം ഹൈദരാബാദിനൊപ്പം നിന്നു .

ഏറ്റവും ഒടുവിലായി കളിച്ച മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ വഴങ്ങിയ തോൽവി ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. 15 മത്സരങ്ങൾ കളിച്ച ഹൈദരാബാദിന്റെ മൂന്നാം തോൽവിയായിരുന്നു നൈസാമുകൾക്കെതിരെ വഴങ്ങിയത്. സെമി ബർത്ത് ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ഹൈദരാബാദിന് ഇനി തുടർവിജയം അനിവാര്യമാണ്.

ഒഗ്ബെച്ചെ കളം നിറഞ്ഞു കളിക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് ടീമിനെ അലട്ടുന്നത്.മുൻ ചാമ്പ്യന്മാരായ ബെംഗളുരുവിനെതിരായ മത്സരം ഹൈദരാബാദിന് അഗ്നി പരീക്ഷയാകും. പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുക്കുന്ന നായകൻ സുനിൽ ഛേത്രിയാണ് ബി.എഫ്.സിയുടെ പവർ ഹൗസ് . പ്രതിരോധവും മധ്യനിരയുമെല്ലാം അദ്ധ്വാനിച്ച് കളിക്കുമ്പോൾ ബി എഫ് സിക്ക് തുടർ വിജയമില്ലാതെ മടക്കമില്ല. ആദ്യപാദത്തിലെ വിജയം നിലനിർത്താനായി ഹൈദരാബാദ് എഫ്.സിയും കണക്ക് തീർക്കാൻ ബി എഫ് സിയും പോരിനിറങ്ങുമ്പോൾ ബമ്പോളിം വേദിയാവുക ബമ്പർ ത്രില്ലറിനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here