‘യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശം’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധപരാമർശത്തിനെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ റൂൾ 267 പ്രകാരം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമർശവുമായി യോഗീ ആദിത്യനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു . യുപി കശ്മീരോ കേരളമോ ആകാതിരിക്കാൻ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം.സ്വന്തം ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആയിരുന്നു യോഗിയുടെ പരാമർശം.

യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാൽ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.സാമൂഹ്യജീവിതത്തിൻ്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം എന്നും മുഖ്യമന്ത്രി മറുപടി നൽകി.

അതേസമയം, യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിനെതിരെ വൻ പ്രതിഷേധവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം നിരവധിപേർ ആണ് രംഗത്തുവന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News