ആശങ്കയ്ക്ക് അയവ്….രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,407 പേർ ഇന്നലെ രോഗമുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.657 മരണമാണ് ഇന്നലെ കൊവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,07,177 ആയി ഉയര്‍ന്നു.

കർണാടകയിൽ 5,019 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6,248 പേർക്കും തമിഴ്നാട്ടിൽ 3592 പേർക്കുമാണ് കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്.ദില്ലിയിൽ 1104 പേർക്കും കൊവിഡ് റിപ്പോർട്ട്‌ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News