കുതിരവട്ടം മാനസികാരോ​ഗ്യകേന്ദ്രത്തിൽ അന്തേവാസി മരിച്ച സംഭവം ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച അന്തേവാസിയായ യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന്.മഹാരാഷ്ട്ര അഹമ്മദ് നഗർ സ്വദേശി ജിയറാം ജിലോട്ടിന്റെ പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് നടക്കുക.

ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളും തലയ്ക്ക് പിൻവശത്ത് അടിയേറ്റാലുണ്ടാകുന്നതിന് സമാനമായ മുഴയുണ്ട്. ചെവിയിൽ നിന്നും, മൂക്കിൽ നിന്നും രക്തം വന്ന നിലയിലാണ് മൃതദേഹം.

ബുധനാഴ്ച രാത്രി അന്തേവാസികൾ തമ്മിലുണ്ടായ അടിപിടിയ്ക്ക് ശേഷം ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി മാനസികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചിരുന്നു. യുവതിയുടെ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel