യോഗിയുടെ കേരള വിരുദ്ധ പരാമർശത്തിനെതിരേ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

കേരളത്തെ അപമാനിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

പ്രതിഷേധ പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് മുഴുവന്‍ മാതൃകയായ കേരളത്തെ യോഗി ആദിത്യനാഥ് അവഹേളിച്ചതെന്ന് വികെ സനോജ് പറഞ്ഞു.

നീതി ആയോഗ് പുറത്തുവിട്ട കണക്കില്‍ ഏതിലാണ് ഉത്തര്‍പ്രദേശ് മുന്നിലെന്നും, കേരളത്തിലെ ബിജെപി നേതാക്കള്‍ ഇതിന് മറുപടി പറയണമെന്നും വികെ സനോജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here