പ്രൈം വോളി ; കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായുള്ള ത്രില്ലർ കാത്ത് ആരാധകർ

പ്രൈം വോളി പ്രഥമ സീസണിലെ ആവേശപ്പോരാട്ടങ്ങളിലൊന്നാണ് കേരള ഡെർബി. ഈ മാസം 18നാണ് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിലുള്ള ത്രില്ലർ.

ബീക്കൺ ഇൻഫോടെകിനു കീഴിലുള്ള ബീക്കൺ സ്പോർട്‌സിന്റെ സ്വന്തം ടീം കാലിക്കറ്റ് ഹീറോസും, മുത്തൂറ്റ് ഫിൻ കോർപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിലുള്ള നേർക്ക് നേർ പോരാട്ടം ഹൈദ്രാബാദിലെ ഗച്ചിബൌളി ഇൻഡോർ സ്റ്റേഡിയത്തെ ത്രസിപ്പിക്കും.

എം.എച്ച് കുമാര മുഖ്യ പരിശീലകനായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിൽ വമ്പൻ താരങ്ങൾ ഏറെയുണ്ട്. അമേരിക്കൻ അറ്റാക്കർമാരായ കോ​ൾട്ട​ൻ കോ​വ​ൽ, കോ​ഡി കാ​ഡ്‌​വെ​ൽ, ഇന്ത്യൻ ബ്ലോക്കർമാരായ ദീപേഷ് കുമാർ സിൻഹ, എ കാർത്തിക് , എന്നിവർ കൊച്ചി ടീമിന് സ്വന്തം.

മുൻ ഇന്ത്യൻ നായകൻ കിഷോർ കുമാർ മുഖ്യ പരിശീലകനായ കാലിക്കറ്റ് ഹീറോസ് ടീമിന്റെ നായകൻ യൂണിവേഴ്സൽ അറ്റാക്കറും ഇന്റർനാഷണലുമായ ജെറോം വിനീതാണ്.

അമേരിക്കൻ ഇതിഹാസ താരം ഡേവിഡ് ലീ, ഫ്രഞ്ച് ഔട്ട്സൈഡ് ഹിറ്റർ ആരോൺ കൌബി എന്നിവരാണ് ഹീറോസ് ടീമിലെ വിദേശ താരങ്ങൾ താരങ്ങൾ. വോളി പ്രേമികളുടെ സ്വന്തം ഹൈഡ്രജൻ ബോയ് തിരുവനന്തപുരത്തുകാരൻ സി അജിത് ലാലാണ് ഹീറോസിന്റെ വജ്രായുധം.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കുകയാണ് യുവത്വവും പരിചയ സമ്പത്തും ഒത്തുചേർന്ന ടീമിന്റെ ലക്ഷ്യം . ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് കാലിക്കറ്റ് ഹീറോസിന്റെ ബ്രാൻഡ്‌ അംബാസിഡർ.

റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ 7 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഈ മാസം 5 മുതൽ 27 വരെയായി ആകെ 24 മത്സരങ്ങൾ അരങ്ങേറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News