ഹിജാബ് വിഷയം ; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു

ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി വീണ്ടും നിരസിച്ചു. കർണാടക ഹൈക്കോടതി ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും, ഉചിതമായ സമയം വരട്ടെയെന്നും ചിഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

കർണാടകയിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ന്യായവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സംരക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വലിയ തലത്തിലേക്ക് വിഷയത്തെ വളർത്തരുതെന്നും, ഭരണഘടനാ അവകാശങ്ങൾ എല്ലാവർക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്, ഡോക്ടർ ജെ ഹല്ലി ഫൗണ്ടേഷൻ, വിദ്യാർത്ഥികൾ, തുടങ്ങി നിരവധി പേർ നൽകിയ ഹർജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഉണ്ട്.

ഹൈക്കോടതി നിരീക്ഷണങ്ങൾ ഹർജിക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഭരണഘടനയിൽ ഊന്നി നിന്നുക്കൊണ്ട് ഹൈക്കോടതി കാര്യങ്ങൾ തീരുമാനിക്കട്ടെയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News