‘ഞാൻ ഹാപ്പിയാണ്, മലകയറ്റം തുടരും’; ബാബു പൊളിയല്ലേ

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങി ഗുഹയിൽ ഇരിക്കുമ്പോഴും പേടി തോന്നിയില്ലെന്ന് ബാബു. ഫുട്‌ബോൾ കഴിക്കാൻ പോയിരിക്കുകയാണെന്നാണ് വീട്ടിൽ പറഞ്ഞത്. ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണം.

മലയിടുക്കിൽ കുടുങ്ങിയപ്പോൾ പേടിച്ചില്ല ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന് ഉറപ്പുണ്ടായിരുന്നു ബാബു പറഞ്ഞു.വീഴ്ചയുടേയും, രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പാറയിടുക്കിൽ പ്രതികൂല സാഹചര്യത്തിൽ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്.

നേരത്തെ, ചെറാട് കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു വിശദീകരിച്ചു.

മലയിൽ കുടുങ്ങിയപ്പോഴും വീട്ടിൽ പറഞ്ഞത് ഫുട്‌ബോൾ കളിക്കാൻ പോയിരിക്കുകയാണെന്നാണ്. കാൽ മുറിഞ്ഞത് വീട്ടിൽ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കുന്നത് തെറ്റല്ലേ? പിന്നെ അവിടെയിരുന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് അവർ രക്ഷിക്കുമെന്ന് ഉറപ്പായിരുന്നു. അവർ എത്തിയില്ലെങ്കിൽ താഴേക്ക് ഇറങ്ങി വന്ന് രക്ഷപ്പെടാം, അതിനുള്ളിൽ അവർ വന്നാൽ രക്ഷപ്പെടുമല്ലോ എന്ന് കരുതിയിരുന്നു. ഹേമന്ദ് സാറിന്റെ സംഘമാണ് രക്ഷപ്പെടുത്തിയത്. അവരെന്നെ കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. സൈന്യത്തിൽ താത്പര്യമുണ്ടെങ്കിൽ ചേരണമെന്ന് അവർ പറഞ്ഞു’- ബാബു പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News