വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ മുൻ നിരയിൽ താനുണ്ടാകും ; ഉമർ ഫൈസി മുക്കം

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മറുപടിയുമായി സമസ്ത പണ്ഡിത സഭ അംഗം ഉമർ ഫൈസി മുക്കം. തിൻമയെ എതിർക്കുകയെന്ന വിശ്വാസിയുടെ കടമയാണ് താൻ നിർവഹിക്കുന്നതെന്ന് ഉമർ ഫൈസി പറഞ്ഞു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ മുൻ നിരയിൽ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് നേതൃത്വം കൊടുക്കുന്ന കോർഡിനേഷൻ സമിതിയിൽ നിന്നും വിട്ട് നിന്ന സമസ്ത വഖഫ് സംരക്ഷണ സമിതിയിൽ ചേർന്നത് ലീഗിന് വലിയ ക്ഷീണം ചെയ്തിരുന്നു. സമസ്തയുടെ പണ്ഡിതസഭാംഗം കുടിയായ മുതിർന്ന അംഗം ഉമർഫൈസി മുക്കം സമിതിയുടെ ഭാരവാഹിയാവുകയും ചെയ്തു.

സമസ്ത തീരുമാനപ്രകാരമല്ല ഉമർഫൈസി വഖഫ് സംരക്ഷണ സമിതിയിൽ ചേർന്നത് എന്നായിരുന്നു ഇതേപ്പറ്റി പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം.ഉമർ ഫൈസിയുടെ തീരുമാനം വ്യക്തിപരമാണെന്നു പറഞ്ഞ തങ്ങൾ ഇക്കാര്യത്തിൽ അദ്ദേഹത്തിനുള്ള നീരസവും വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് തങ്ങൾക്ക് മറുപടിയുമായി ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയത്. വഖഫ് ഭൂമി വ്യാപകമായി കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അന്യായം കണ്ടാല്‍ ചോദ്യം ചെയ്യുക വിശ്വാസിയുടെ ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റുന്നവരെ പിന്തുണക്കുകയാണ് മുസ്ലിം ലീഗ് ചെയ്യേണ്ടത്, അല്ലാതെ ആക്ഷേപിക്കുകയല്ല വേണ്ടതെന്നും ഉമര്‍ ഫൈസി പറഞ്ഞു.

സമസ്ത ഉന്നതാധികര സഭയായ മുശാവറ അംഗമാണ് ഉമര്‍ ഫൈസി മുക്കം. സമസ്തയുടെ യുവജന സംഘടനയായ എസ്.വൈ.എസ് വൈസ് പ്രസിഡണ്ട് കൂടിയാണ് സാദിഖലി തങ്ങള്‍. സമസ്ത പിന്‍മാറിയതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായി ലീഗ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി അപ്രസക്തമായിരിക്കയാണ്.

ഇതിന് പിന്നാലെയാണ് ഐ.എന്‍.എല്‍ നേതാക്കളുടെയും പി.ടി.എ റഹീം എം.എല്‍.എയുടെയും നേതൃത്വത്തില്‍ മുസ്ലിം സംഘടനകളെ പങ്കെടുപ്പിച്ച് രൂപീകരിച്ച വഖഫ് ആക്ഷന്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡണ്ടായി ഉമര്‍ ഫൈസിയെ തിരഞ്ഞെടുത്തത്. വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ശക്തി പകരുകയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News