ആയിരം കോഴിക്ക് അരക്കാട; ചോറിനൊപ്പം അടിപൊളി കാട പൊരിച്ചത് ആയാലോ?

ആയിരം കോഴിക്ക് അരക്കാടയെന്ന ചൊല്ല് വെറുതെ പറയുന്നതല്ല. കാടയിറച്ചിയുടെ ഗുണങ്ങള്‍ ഏറെയാണ്. അതിനേക്കാള്‍ ഏറെയാണ് അതിന്റെ രുചിയും. ചോറിനൊപ്പം അല്പം കാട പൊരിച്ചത് ഉണ്ടെങ്കില്‍ പിന്നെ വേറെന്തു വേണം? ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കാട വറുത്തതിന്റെ റെസിപ്പി നോക്കാം.

ചേരുവകള്‍:

1) കാട വൃത്തിയാക്കിയത് – 10 എണ്ണം
2) ചുവന്നുള്ളി – ഒരു കപ്പ്
വെളുത്തുള്ളി – മൂന്നു കുടം
വറ്റല്‍ മുളക് – 15
മല്ലി – 100 ഗ്രാം
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില – മൂന്നു തണ്ട്
ഉപ്പ് – പാകത്തിന്
4) വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവ നന്നായി ചതയ്ക്കുക. ഇതിലേക്ക് മൂന്നാമത്തെ കൂട്ടും കാടയും ചേര്‍ത്തു നന്നായി യോജിപ്പിച്ചു വേവിച്ചു ചാറു വറ്റിക്കണം. ഇത് അരപ്പോടു കൂടെ വെളിച്ചെണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക. ചൂടോടെ വിളമ്പിയാല്‍ ഊണ് വേറെ ലെവലാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News