ലോകായുക്ത ഓർഡിനൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ല ; ഗവര്‍ണര്‍

നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്തതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്ന് ആഴ്ചയിലേറെ ബിൽ തന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും ഭരണഘടനാപരമായ കടമ ആണ് നിറവേറ്റിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും തന്‍റെ അഭിപ്രായത്തിൽ മാറ്റം ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

കർണാടയിലെ ഹിജാബ് വിവാദത്തിലും ഗവർണർ പ്രതികരിച്ചു. ഇസ്ലാം ചരിത്രത്തിൽ ഹിജാബിന് എതിരായിരുന്നു മുസ്ലീം സ്ത്രീകളെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News