യോഗിക്കെതിരെ വിഷയം ഉന്നയിക്കാൻ അനുമതി നൽകിയില്ല; പ്രതിഷേധിച്ച് ഇടത് എംപിമാർ സഭ ബഹിഷ്ക്കരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നൽകിയ നോട്ടീസിന് അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധമറിയിച്ച് ഇടത് എംപിമാർ സഭ ബഹിഷ്ക്കരിച്ചു.

യോഗിയുടെ പരാമർശം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ഈ നോട്ടിസ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇടത് എംപിമാർ സഭ ബഹിഷ്ക്കരിച്ചതെന്നും ജോൺബ്രിട്ടാസ് എംപി പ്രതികരിച്ചു. ഫെഡറലിസത്തിന് എതിരാണ് യോഗിയുടെ പ്രസ്താവനഎന്നും അവർ പറഞ്ഞു.

അതേസമയം, ഇന്നലെയാണ് ഏറെ വിവാദപരമായ പ്രസ്താവന യോഗി പറഞ്ഞത്.ബിജെപി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ ഉത്തർപ്രദേശിന്റെ കാര്യം കേരളം, കശ്മീർ,ബംഗാൾ എന്നീ സംസ്ഥാനങ്ങളെപ്പോലെയാകുമെന്നായിരുന്നു യോഗിയുടെ പരാമർശം.

എന്നാൽ യോഗി പേടിക്കുന്നത് പോലെ യുപി കേരളമാവുകയാണെങ്കിൽ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം,ആരോഗ്യസേവനങ്ങൾ, സാമൂഹികക്ഷേമം, ജീവിതനിലവാരം,മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആളുകൾ കൊല്ലപ്പെടാത്ത സൗഹാർദ്ര സാമൂഹികാന്തരീക്ഷം എന്നിവയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗയ്ക്ക് നൽകിയ ചുട്ട മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News