കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം;ഡ്രൈവർ അറസ്റ്റിൽ

ദേശീയപാതയില്‍ കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ പീച്ചി ചിറ്റില്ലപ്പള്ളിയില്‍ ഔസേപ്പ് ലോനപ്പനാണ് അറസ്റ്റിലായത്.

ദേശീയപാതയില്‍ വെള്ളപ്പാറയില്‍ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടി ബസ്സിനും ലോറിയ്ക്കും അടിയില്‍പ്പെട്ട് രണ്ടു യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് യാത്രികരായ കാസര്‍ഗോഡ് ആഞ്ഞൂര്‍ സ്വദേശി കെ സാബിത്, കാവശ്ശേരി ആദര്‍ശ് മോഹന്‍ എന്നിവരാണ് മരിച്ചത്.

അതേസമയം, അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പിന്നില്‍ വന്നിരുന്ന കാറിന്റെ മുന്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കെഎസ്ആര്‍ടിസി ഡ്രൈവറെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരേ കെസെടുത്തിരിക്കുന്നത്. അതേസമയം അപകടത്തില്‍ പങ്കില്ലാത്തതിനാല്‍ ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here