അച്ഛന് വെല്ലുവിളിയാകുമോ മകൾ? അല്ലു അർജുന്റെ മകളുടെ ഡാൻസ് കണ്ട് അത്ഭുതത്തോടെ ആരാധകർ

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ ‘കച്ചാ ബദാം എന്ന ​ഗാനത്തിന് ചുവടുവച്ച് അല്ലുഅർജ്ജുന്റെ മകളും . ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ ‘കച്ചാ ബദാം എന്ന ​ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .

വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തി. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ​ഗാനം വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ഹിറ്റ് ​ഗാനത്തിന് ചുവടുവയ്ക്കുകയാണ് തെന്നിന്ത്യൻ താരം അല്ലു അർജുന്റെ മകൾ അർഹ.

അല്ലു അർജുൻ തന്നെയാണ് മകളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘എന്‍റെ കുഞ്ഞു ബദാം അര്‍ഹ’ എന്നാണ് അല്ലു മകളുടെ ഡാന്‍സ് വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം സ്വന്തമാക്കിയ വീഡിയോയ്ക്ക് താഴെ ആരാധകരുടെ പ്രശംസകളും പ്രവാഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News