ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ലീഗ് പ്രവര്‍ത്തിക്കുന്നത് ; കടന്നാക്രമിച്ച് പി പി ഷൈജൽ

മുസ്ലീം ലീഗ് പാർട്ടി ഭരണഘടനക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന്
എം.എസ്.എഫിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.ഷൈജൽ. സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം എന്നിവർ ഏകാധിപതികളെന്നും ഷൈജൽ തുറന്നടിച്ചു.പെൺകുട്ടികളെ അപമാനിച്ച പി.കെ. നവാസിനെയാണോ കുട്ടികൾ മാതൃകയാക്കേണ്ടതെന്നും പി പി ഷൈജൽ ചോദിച്ചു.

കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് എം.എസ്.എഫിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.ഷൈജൽ ലീഗ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം എന്നിവർ ഏകാധിപതികളെ പോലെ പ്രവർത്തിച്ച് ലീഗിനെ നശിപ്പിക്കുകയാണണെന്ന് ഷൈജൽ പറഞ്ഞു.

പാർട്ടിയിൽ നിന്ന് എല്ലാവരെയും പുറത്താക്കുകയാണ് പി.എം.എ സലാം. എം എസ് എഫിൽ അതീതികൾ ചോദ്യം ചെയ്യുന്നവരേയും അഭിപ്രായം തുറന്ന് പറയുന്നവരേയും തെരഞ്ഞ് പിടിച്ച് പുറത്താക്കുകയാണ്. പെൺകുട്ടികളെ അപമാനിച്ച പി.കെ. നവാസിനെയാണോ കുട്ടികൾ മാതൃകയാക്കേണ്ടതെന്നും പി പി ഷൈജൽ ചോദിച്ചു.

ഹരിതയെ അനുകൂലിച്ചതിനായിരുന്നു ഷൈജലിനെ പുറത്താക്കിയത്. എന്നാൽ കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി എം എസ് എഫ് വൈസ് പ്രസിഡണ്ടായി പി പി ഷൈജലിനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. ഇനി മുതൽ മുമ്പത്തെപ്പോലെ യോഗത്തിൽ പങ്കെടുക്കുമെന്നും ഷൈജൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News