യോഗിയുടെ വിവാദ പ്രസ്താവന ; പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ നോട്ടിസ് തള്ളിയതിനെ തുടർന്ന് ഇടത് എംപിമാർ സഭ ബഹിഷ്ക്കരിച്ചു.

അതേ സമയം യോഗിയുടെ പ്രസ്താവനയിൽ ഉരുണ്ടുകളിച്ചു കേന്ദ്ര മന്ത്രി വി മുരളീധരൻ.കേരളമാണോ യുപി ആണോ മുന്നിലെന്നുള്ള ചർച്ചകൾ ഉയർത്താൻ ബോധപൂർവമായി ചിലർ ശ്രമിക്കുന്നുവെന്നാണ് മുരളീധരന്‍റെ വാദം.

കേരളത്തെ അവഹേളിക്കാനുള്ള യോഗി അതിത്യനാഥിന്റെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.കേരളത്തിൽ നിന്നുള്ള എംപിമാർ സഭയിൽ വിഷയം ഉന്നയിച്ചു.രാജ്യസഭയിൽ ചട്ടം 267 പ്രകാരം വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചു.തുടർന്ന് എംപിമാർ പ്രതിഷേധിക്കുകയും, സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു.

യോഗി അദിത്യനാഥിന്‍റെ പ്രസ്താവന ഹീനമെന്നും ഫെഡറലിസത്തിന് എതിരെന്നും ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

അതേസമയം യോഗിയുടെ പ്രസ്താവനയിൽ ഉരുണ്ടുകളിച്ചു കേന്ദ്ര മന്ത്രി വി മുരളീധരൻ.കേരളമാണോ യുപി ആണോ മുന്നിലെന്നുള്ള ചർച്ചകൾ ഉയർത്താൻ ബോധപൂർവമായി ചിലർ ശ്രമിക്കുന്നുവെന്നാണ് മുരളീധരന്റെ വാദം.

ലോക്സഭയിൽഎംപിമാരായ എന്‍ കെ പ്രേമചന്ദ്രനും ടി എന്‍ പ്രതാപനും നോട്ടീസ് നൽകിയിരുന്നു. യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവന രാജ്യത്ത് മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ഉദ്ദേശിച്ചുളളതാണെന്നും, ഭരണഘടനയിലെ ഫെഡറൽ സ്വഭാവത്തെ തകർക്കുന്നതാണെന്നും അടിയന്തിര പ്രമേയ നോട്ടീസിൽ പ്രേമചന്ദ്രൻ പറഞ്ഞു.

സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യത്തെ തകർക്കുന്ന ഇത്തരം പ്രസ്‌താവനകൾ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും. മറ്റു സംസ്ഥാനങ്ങളെ അപരവത്കരിച്ച് തെരെഞ്ഞെടുപ്പിൽ ലാഭമുണ്ടാക്കാമെന്ന രാഷ്ട്രീയ പാപ്പരത്തം നിരുത്സാഹിപ്പിക്കപ്പെടണമെന്ന് TN പ്രതാപനും വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here