കാക്കനാട് മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാക്കനാട് മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.പതിനായിരത്തിലധികം പേജുകളുളള കുറ്റപത്രമാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 25 പ്രതികളുളള കേസില്‍ അറസ്റ്റിലായ 19 പേര്‍ക്കെതിരെയാണ് ആദ്യകുറ്റപത്രം.

കഴിഞ്ഞ ഓഗസ്റ്റ് 19ന് കാക്കനാട്ടെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും 84 ഗ്രാം മെത്താംഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പതിനായിരം പേജിന് മുകളിലുളള കുറ്റപത്രം സമര്‍പ്പിച്ചത്.

25 പ്രതികളുളള കേസില്‍ അറസ്റ്റിലായ 19 പേര്‍ക്കെതിരെയാണ് ആദ്യകുറ്റപത്രം. ബാക്കിയുളള പ്രതികള്‍ ഒളിവിലാണ്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായും കുറ്റപത്രത്തില്‍ പറയുന്നു. എന്‍ഡിപിഎസ് നിയമത്തിലെ 22 സി, 25, 27 A, 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. മയക്കുമരുന്ന് കടത്തല്‍, ഗൂഢാലോചന, സാമ്പത്തിക സഹായം ചെയ്യുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനവകുപ്പുകള്‍.

മുഹമ്മദ് ഫവാസ് ആണ് കേസില്‍ ഒന്നാം പ്രതി. ശ്രീമോന്‍, മുഹമ്മദ് അജ്മല്‍, അപ്ശല്‍ മുഹമ്മദ്, എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. പ്രതികളുടെ സിഡിആര്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് നിര്‍ണായക തെളിവുകളായി അന്വേഷണ സംഘം ശേഖരിച്ചിട്ടുളളത്. സ്പെയിനിൽനിന്ന് ശ്രീലങ്ക വഴിയും നേരിട്ടും ചെന്നൈയിലെത്തിക്കുന്ന ലഹരി മരുന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് എക്‌സൈസ് അസിസ്റ്റൻറ് കമ്മീഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കേസില്‍ ഒളിവില്‍ കഴിയുന്ന 25-ാം പ്രതിയായ ചെന്നൈ സ്വദേശിയായ ഷംസുദ്ദീൻ സേട്ടിൽ നിന്നാണ് പ്രതികൾ രാസ ലഹരി മരുന്ന് വാങ്ങിയത്. ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ സ്ത്രീകളും വിദേശ ഇനത്തിൽ പെട്ട നായ്ക്കളുമായി യാത്ര ചെയ്താണ് പ്രതികള്‍ എംഡിഎംഎ കടത്തിയിരുന്നത്.

കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്ന ടീച്ചര്‍ എന്ന് വിളിക്കുന്ന സുസ്മിത ഫിലിപിനെ എക്സൈസ് ക്രൈംബ്രാഞ്ച് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. സുസ്മിത കേസില്‍ 12-ാം പ്രതിയാണ്. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 1.085 കിലോഗ്രാം മെത്താം ഫിറ്റമിന്‍ കൂടി പിടികൂടിയിരുന്നു. രണ്ടാമതായി രജീസ്റ്റര്‍ ചെയ്ത ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News