തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി

തൃശൂര്‍- എറണാകുളം റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപം തെക്കേ തുറവ് ഭാഗത്താണ് എഞ്ചിനും നാല് ബോഗികളും പാളം തെറ്റിയത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോകുകയായിരുന്നു ചരക്കുവണ്ടി. ഉച്ചകഴിഞ്ഞ് 2.15 ഓടെയായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകാനിടയുണ്ട്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. കോട്ടയം നിലമ്പൂർ ട്രെയിൻ റദ്ദാക്കാൻ സാധ്യതസർയുണ്ട്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്. വേണാട് എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്ന് പുറപ്പെടാൻ വൈകും. ജനശതാബ്ദി, ഇന്റർ സിറ്റി എക്സ്പ്രസ് ട്രെയിനുകളും വൈകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News