യോഗിയുടെ അധിക്ഷേപം: ബിജെപി കേരള നേതൃത്വം മാപ്പു പറയണം; ഐഎന്‍എല്‍

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ആര് നല്‍കിയ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് കേരളത്തിലെ ബി.ജെ.പി നേതൃത്വം മറുപടി പറയണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ഗോരാഖ്പൂര്‍ മഠാധിപതിയായി യു.പിയുടെ ഒരു ഭാഗത്ത് ഒതുങ്ങി ജീവിച്ച യോഗിക്ക് കേരളത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം യോഗി ഭരിച്ച യു.പി കേളരത്തേക്കാള്‍ 50 വര്‍ഷം പിറകിലാണ്. സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ കേരളം കരസ്ഥമാക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് സംഘ്പരിവാറിന് സ്വപ്നം കാണാന്‍ പോലും കഴിയില്ല.

കൊവിഡ് മഹാമാരിയില്‍ പതിനായിരങ്ങള്‍ മരിച്ചു വീണപ്പോള്‍ അവരെ മാന്യമായി സംസ്കരിക്കാന്‍ പോലും സാധിക്കാത്ത ബി.ജെ.പി ഭരണകൂടത്തിന്, ഉയര്‍ന്ന ചിന്തയും ജീവിത നിലവാരവും സ്വായത്തമാക്കിയ കേരളത്തെക്കുറിച്ച് ഉരിയാടാന്‍ പോലും അര്‍ഹതയില്ല. ബഹുസ്വര സമൂഹത്തിന്‍റെ ഉത്തമ മാതൃകയായി പ്രകീര്‍ത്തിക്കപ്പെടുന്ന കേരളത്തെ നോക്കി നടത്തുന്ന ജല്‍പനങ്ങള്‍ മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News