വീണ്ടും പ്രസിദ്ധനായി പ്രസിദ്ധ് കൃഷ്ണ : വെസ്റ്റ് ഇൻഡീസ് വിജയം ആഷോഷമാക്കി ഇന്ത്യൻ ടീം

2015 ൽ പ്രസിദ്ധ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആരും കരുതിയിരുന്നില്ല, പ്രസിദ്ധ് മറ്റ് ടീമുകൾക്ക് ഒരു വെല്ലു വിളിയായി ഉയർന്നു വരുമെന്ന്. വെസ്റ്റ് ഇൻഡീസ് പരമ്പര കൈയിലൊതുക്കാൻ രോഹിത് തിരഞ്ഞെടുത്ത പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ന് ഇന്ത്യക്കാരുടെ സംസാരം.ബംഗ്ലാദേശ് A ടൂറിൽ അഞ്ച് വിക്കറ്റിന് വെറും 49 റൺസ് മാത്രം വിട്ടുകൊടുത്ത് ആ രഞ്ജി ട്രോഫി ചാമ്പ്യൻ തന്റെ അന്താരാഷ്ട്ര ചുവടുവെയ്പ്പിന്റെ ചുവപ്പു നാട മുറിച്ചു കഴിഞ്ഞിരുന്നു. ആദ്യ കളിയിലെ ആദ്യ ബോളിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ ആ 19കാരൻ ഒരിക്കലും കരുതിയിരുന്നില്ല തന്റെ ക്രിക്കറ്റ് ജീവിതത്തിലേക്കുള്ള ടിക്കറ്റ് കൂടിയാണ് താൻ നേടിയെടുത്തതെന്ന് .
കമലേഷ് നഗർകോട്ടിക്ക് പകരക്കാരനായി 2018 ൽ കൊൽക്കട്ട നൈറ്റ്‌ റൈഡർസിലെത്തി. തുടർന്ന് നടന്ന എല്ലാ ഐ പി എല്ലിലും താരമായ പ്രസിദ്ധ് അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചു.ഏകദിന പരമ്പരകളിൽ പ്രതീക്ഷയേകുന്ന പ്രകടനമാണ് ഈ കർണാടക ബോളർ നടത്തിയിട്ടുള്ളത്. 2021 ലാണ് ഇംഗ്ലണ്ടിന് എതിരാരായ മത്സരത്തിൽ ആദ്യമായി അന്താരാഷ്ട്ര വേദിയിൽ തുടക്കം കുറിക്കുന്നത്. പിന്നെ തിരിഞ്ഞു നോക്കണ്ട വന്നിട്ടില്ല ഈ 26 കാരന്. കളിച്ച കളിയിൽ എല്ലാം തന്റെതായ കൈയൊപ്പ്.
ഈ പറഞ്ഞതൊക്കെ പ്രസിദ്ധിന്റെ നേട്ടങ്ങൾ തന്നെയാണ് എന്നാൽ അതിനെയൊക്കെ മറികടന്ന് ഇന്ത്യക്കാരുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് പ്രസിദ്ധ് ഇപ്പോൾ.

ഇക്കഴിഞ്ഞ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരത്തിൽ 9 ഓവറിൽ പന്ത്രണ്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി 237 റൺസ് പ്രതിരോധിക്കാൻ തുണച്ചത് പ്രസിദ്ധാണ്. പിന്നാലെ ക്യാപ്റ്റൻ രോഹിത് തന്നെ പ്രശംസിച്ചത് ഏറെ സന്തോഷകരമായി എന്ന് പ്രസിദ്ധ് പറഞ്ഞ്.

ഏറെ നാളുകളായി ഇന്ത്യയില്‍ ഇതുപോലൊരു സ്‌പെല്‍ ഞാന്‍ കണ്ടിട്ടില്ല. കൂടുതല്‍ പേസോടെ, ആ പേസ് നിലനിര്‍ത്തി പന്തെറിയാന്‍ പ്രസിദ്ധിന് കഴിഞ്ഞു എന്നാണ് രോഹിത് വിന്‍ഡിസിന് എതിരായ 44 റണ്‍സ് ജയത്തിന് പിന്നാലെ പ്രതികരിച്ചത്.
“ഇതുപോലൊരു പ്രകടനത്തിനായി കുറച്ചായി ഞാന്‍ ശ്രമിക്കുന്നു. ഇന്ന് അത് സംഭവിച്ചു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അന്ന് മുതല്‍ സ്ഥിരത നിലനിര്‍ത്താനാണ് എന്റെ ശ്രമം. തുടക്കത്തില്‍ ഒരുപാട് ചിന്തകള്‍ എന്റെ ഉള്ളിലുണ്ടായി. എന്നാല്‍ ടീം എന്ന നിലയില്‍ ഒരുമിച്ച് വന്ന് കഴിഞ്ഞപ്പോള്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നതില്‍ വ്യക്തത വന്നു,” പ്രസിദ്ധ് കൃഷ്ണ പറഞ്ഞു .
വോളിബാൾ പ്ലയെർ ആയ അമ്മയാണ് പ്രസിദ്ധിതിന്റെ പ്രചോദനം. അമ്മയുടെ വഴിയേ നടന്ന പ്രസിദ്ധ് ക്രിക്കറ്റിലേക്ക് വന്നത് അവിചാരിതാമായിയാണ്.
ഗ്ലെൻ മക്ഗ്രത്തിന്റെയും ജെഫ് തോമസിന്റെയും ശിക്ഷണത്തിൽ പ്രസിദ്ധ് വീണ്ടും ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങുകകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here