വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർപെഴ്സൺ. അടിയന്തിരമായി ഇടപെടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി .

ബാലമന്ദിരത്തിലെ കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും ബാലാവകാശ കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. ചിൽഡ്രൻസ് ഹോമിൽ സുരക്ഷ വർധിപ്പിക്കണമെന്നതാണ് പ്രധാന കണ്ടെത്തൽ.

കുട്ടികളുടെ സുരക്ഷ, മാനസികോല്ലാസം എന്നിവക്ക് ആവശ്യമായ സംവിധാനം ഏർപ്പെടുത്തണം. സി സി ടി വി യും ചുറ്റുമതിലും ഉടൻ സ്ഥാപിക്കണമെന്നും സർക്കാരിലേക്ക് കമ്മീഷൻ ശുപാർശ ചെയ്യും. രാവിലെ ആരംഭിച്ച കമ്മീഷൻ്റെ മൊഴിയെടുക്കൽ  ഉച്ചവരെ നീണ്ടു.

കമ്മീഷൻ ചെയർപെഴ്സൺ കെ.വി മനോജ് കുമാർ,കമ്മീഷൻ അംഗം ബവിത എന്നിവരാണ് ചിൽഡ്രന്‍സ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തിയത്.ഒരാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൈമാറും. ആറ് പെൺകുട്ടികൾ ഇവിടെ നിന്ന് പുറത്തുപോയ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News