പൂവൻ കോഴി ബസ്സിനുള്ളിൽ; ടിക്കറ്റെടുപ്പിച്ച് കണ്ടക്ടർ

ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്കും ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടര്‍. തെലുങ്കാനയിലാണ് സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടിഎസ്ആര്‍ടിസി) ബസിലാണ് മുഹമ്മദ് അലി എന്ന യാത്രക്കാരന്‍ ഒരു പൂവന്‍കോഴിയെയും കൊണ്ട് യാത്ര ചെയ്തത്. ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പൂവന്‍കോഴി. ഇതിനാല്‍ ആദ്യം കോഴിയെ കണ്ടക്ടര്‍ കണ്ടില്ല.

എന്നാല്‍ യാത്രാ മധ്യേ കോഴിയെ കണ്ടപ്പോള്‍ കണ്ടക്ടര്‍ പ്രശ്‌നമാക്കി. ബസിലുള്ള ജീവനുള്ളതിനെല്ലാം ടിക്കറ്റെടുക്കണമെന്ന് പറഞ്ഞ കണ്ടക്ടര്‍ 30 രൂപ മുഹമ്മദ് അലി നിന്നും ഈടാക്കി. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് ഇദ്ദേഹം പറഞ്ഞെങ്കിലും കണ്ടക്ടര്‍ സമ്മതിച്ചില്ല. ഒടുവില്‍ 30 രൂപയുടെ ടിക്കറ്റ് ഇദ്ദേഹത്തിന് കോഴിക്ക് വേണ്ടി എടുക്കേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ജി തിരുപ്പതി എന്ന കണ്ടക്ടറാണ് കോഴിക്ക് വേണ്ടി ടിക്കറ്റ് നിരക്കീടാക്കിയത്.

സംഭവം ചര്‍ച്ചയായതോടെ ടിഎസ്ആര്‍ടിസി രംഗത്തെത്തി. ടിഎസ്ആര്‍ടിസി ബസില്‍ ജീവജാലങ്ങളെ കൊണ്ട് യാത്ര ചെയ്യരുതെന്ന് നിയമമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ടിആര്‍ടിസി അധികൃതര്‍ കോഴിയെ ബസ് യാത്ര തുടങ്ങും മുമ്പ് കണ്ടെത്താനാവാത്ത്ത് കണ്ടക്ടറുടെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി. നിയമ പ്രകാരം കണ്ടക്ടര്‍ കോഴിയെയും യാത്രക്കാരനെയും ഇറക്കി വിടുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ ഇവിടെ കണ്ടക്ടറില്‍ അതിന് പകരം കോഴിക്കായി 30 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുകയാണ് ചെയ്തതെന്നും ഇത് തെറ്റാണെന്നും ഇതിനാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിഎസ്ആര്‍ടിസി വ്യക്തമാക്കി. തെലങ്കാനയിലെ കരിം നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel