സൈനിക് സ്കൂളിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണും; മന്ത്രി വി ശിവൻകുട്ടി

ക‍ഴക്കൂട്ടം സൈനിക് സ്കൂളിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ശമ്പളവും പെൻഷനും മുടങ്ങിയ സൈനിക് സ്കൂളിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനെത്തിയതായിരുന്നു വിദ്യാഭ്യാസ മന്ത്രി. സ്കൂളധികൃതരുമായും ജീവനക്കാരുമായും മന്ത്രി ചർച്ച നടത്തി.

പ്രതിരോധ മന്ത്രാലയത്തിന് കീ‍ഴില്‍ പ്രവര്‍ത്തിക്കുന്ന ക‍ഴക്കൂട്ടം സൈനിക സ്കൂളിലെ 80 ഓളം ജീവനക്കാരും നൂറിലധികം വരുന്ന പെൻഷൻകാരുമാണ് ശമ്പളമില്ലാതെ പ്രതിസന്ധിയിലായത്. ഡിസംബറിലെ ശമ്പളം ഭാഗികമായാണ് ലഭിച്ചത്. ജനുവരിയിലെ ശമ്പളത്തിന്റെ കാര്യത്തില്‍ അധികൃതര്‍ ഒന്നും പറയുന്നില്ല. അഡീഷണാലിറ്റി ഫണ്ടായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

നിലവിൽ അടിസ്ഥാന സൗകര്യവികസനം സംസ്ഥാന സർക്കാരാണ് നടത്തുന്നത്. സൈനിക് സ്കൂളിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മാധ്യമങ്ങലോട് പറഞ്ഞു.ധനവകുപ്പും നിയമ വകുപ്പും അനുകൂല നിലപാടെടുത്തതായും നടപടികൾ എത്രയും വേഗം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

പ്രതിവർഷം ആറു കോടിയുടെ അധിക ബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഏറ്റെടുക്കേണ്ടി വരിക. നിലവിൽ ആറാം ക്ലാസ് മുതൽ +2 വരെ 605 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായ ഈ സ്ഥാപനം നിലനിർത്തണമെന്ന് ജീവനക്കാർ മന്ത്രിയോടഭ്യർത്ഥിച്ചു. സംസ്ഥാനത്തെ സ്കൂളികളില്‍ മുൻ നിശ്ചയിച്ച പ്രകാരം പാo ഭാഗങ്ങൾ പഠിപ്പിച്ച് തീർക്കും, പരീക്ഷകളും സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News