സാമ്പത്തിക സംവരണം; ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി.  ഉദ്യോഗാർത്ഥികളിൽ ഒരാൾ  സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രാജാവിജയരാഘവൻ പരിഗണിച്ചത്.

മൂന്നാക്കക്കാരിലെ   പിന്നാക്കക്കാർക്ക്  സംവരണം ഏർപ്പെട്ടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി നടപ്പിൽ വന്ന സാഹചര്യത്തിൽ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.

സർക്കാർ നിയോഗിച്ച ശശിധരൻ നായർ കമ്മിഷൻ റിപ്പോർട്ടിൻ്റെ ശുപാർശയിൽ സർക്കാർ നിയമനങ്ങളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടന്നും ഇത് സഹകരണ മേഖലയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിന് സഹകരണമന്തിക്ക് നൽകിയ നിവേദനം തുടർ നടപടികൾക്കായി സഹകരണ രജിസ്റ്റർക്ക് നൽകിയിരിക്കുകയാണന്നും ആവശ്യം പരിഗണിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News