10 മിനിറ്റ് നടന്നാൽ കിതയ്ക്കുന്ന നമുക്ക് മുന്നിൽ രണ്ടരമാസത്തോളം നടന്ന് ഉയരങ്ങൾ കീഴടക്കിയ വനിത, ഫെങ്

എയ്ജ് ഈസ് ജസ്റ്റ്‌ എ നമ്പർ എന്ന് ഒരിക്കൽ കൂടി തെളിയുന്നു. ജീവിതത്തിൽ എന്നും നിർണായക വഴിതിരിവുകൾ ഉണ്ടാകുക, എത്ര കഠിനമായാലും സ്വന്തം ആഗ്രഹങ്ങളെ മുറുകെപിടിച്ചു യാത്ര തുടങ്ങുമ്പോഴാണ്. അത്തരത്തിൽ സ്വന്തം ആഗ്രഹം നിറവേറ്റി ലോകശ്രദ്ധനേടിയിരിക്കുകയാണ് ബീജിങ്ങുകാരി ഫെങ് ജിങ്.

ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ ദക്ഷിണധ്രുവത്തിലെ അന്റാർട്ടിക്കയിലേക്ക് പോകണമെന്ന ആഗ്രഹം തോന്നിയപ്പോൾ ഫെങ്ങിന്റെ മുന്നിലുണ്ടായ പ്രധാനവെല്ലുവിളി സ്കീയിങ് വശമില്ല എന്നുള്ളതായിരുന്നു. പക്ഷെ ആ കാരണം കൊണ്ട് ആഗ്രഹം വിട്ടുകളയാൻ ഫെങ് ജിങ് ഒരുക്കമായിരുന്നില്ല. പ്രായത്തെ തോൽപ്പിച്ച് 33 മത്തെ വയസിൽ സ്കീയിങ് പഠിച്ചു..പിന്നെ സ്വന്തമാക്കിയതത്രയും ചരിത്രനേട്ടങ്ങൾ.. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോൾ ഓഫ് ഇൻ അക്സസബിലിറ്റിയിലെ വ്ലാഡിമർ ലെനിൻ പ്രതിമ കീഴടക്കിയത്.

ഒന്നും രണ്ടുമല്ല 80 ദിവസംകൊണ്ടാണ് ഭൂമിയുടെ നെറുകയിലുള്ള ലെനിൻ പ്രതിമക്ക് മുന്നിൽ നടന്നെത്തിയതും വിപ്ലവകാരിയോടുള്ള ആദരാസൂചകമായി ചൈനീസ് ദേശീയപതാക അണിയിക്കുകയും ചെയ്തത്…ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചൈനീസ് പൗരനും ആദ്യത്തെ വനിതയുമാണ്  ഫെങ് ജിങ്.

-58 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഇവിടെ എത്താൻ പുരുഷന്മാർ വരെ മടിക്കുന്നിടത്താണ് പ്രായത്തെ വെല്ലുന്ന ആത്മധൈര്യവുമായി ഫെങ് ജിങ് എത്തിയത്….

ബീജിങ് സ്വദേശിയായ ഫെങ് ജിങ്  രണ്ടാം തവണയാണ് അന്റാർട്ടിക്കൻ പര്യവേഷണം നടത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് 52 ദിവസവും 5 മണിക്കൂറും കൊണ്ട് ക്രോസ്-കൺട്രി സ്കീയിംഗുമായി ദക്ഷിണധ്രുവത്തിലെത്തിലെത്തിയിട്ടുണ്ട്. പത്ത് മിനിറ്റ് പോലും നടക്കാൻ മടികാണിക്കുന്ന നമുക്ക് മുന്നിൽ രണ്ടരമാസത്തോളം നീണ്ട നടത്തത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ ഫെങ് എന്തുകൊണ്ടും അത്ഭുതമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News