യുപി കേരളമായാൽ ജനങ്ങൾക്ക് നേട്ടം; കോടിയേരി ബാലകൃഷ്ണൻ

ഉത്തർപ്രദേശ് കേരളമായാൽ അവിടത്തെ ജനങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യോഗിയുടെ പരാമര്‍ശത്തിലൂടെ കേരളത്തിലെ കാര്യങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞത് യുപിയില്‍ സംഭവിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

”അത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നല്ലതാണ്. കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. സര്‍വ്വ മേഖലയിലും ഉത്തര്‍പ്രദേശ് കേരളത്തെക്കാള്‍ പിന്നിലാണ്.” ബിജെപിയെ തോല്‍പ്പിച്ചാല്‍ യുപിയിലെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും കോടിയേരി പറഞ്ഞു. യോഗിയുടെ വിലയിരുത്തല്‍ എന്താടിസ്ഥാനത്തിലാണെന്നും കേരളത്തിലെ ബിജെപി പരാമര്‍ശം തിരുത്തിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here